Kudumba Sangamam July 31 2022



മായിൽ കാനകത്ത് ഫാമിലി കുടുംബ സംഗമം 2022 ജൂലൈ 31 ന് ഞായറാഴ്ച തിരൂർ പൂഴികുന്ന് കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

മുഹമ്മദ് സാഹിർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഗമത്തിന്റെ കൺവീനർ അബ്ദുൽ ഷുക്കൂർ സ്വാഗതം ആശംസിച്ചു
മുതിർന്ന അംഗം മുഹമ്മദലി മംഗലം, തൃപ്രങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഫുക്കാർ , നാല കത്ത് ഷുക്കൂർ , ഷജല തുടങ്ങിയവർ ആശംസയും
അഡ്വക്കേറ്റ് മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു

തിരൂർ പൂഴികുന്ന് കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി
സൈനുദീൻ സഖാഫി യുടെ ഖിറാഅത്തോട് കൂടി ആരംഭം കുറിച്ചു
കുടുംബ സംഗമത്തിന്റെ ഉദ്ഘടനം തിരൂർ MLA കുറുക്കോളി മൊയ്തീൻ നിർവ്വഹിച്ചു തുടർന്ന് SSLC , PLus 2 പരീക്ഷകളിൽ വിജയിച്ച കുടുംബത്തിലെ കുട്ടികൾക്കുള്ള അവാർഡ് വിതരണം MLA കുറുക്കോളി മൊയ്‌ദീൻ നിർവഹിച്ചു
ചടങ്ങിൽ കുടുംബ സംഗമ സദസ്സുകളിൽ ശ്രദ്ദേയനായ ഡോക്ടർ സുലൈമാൻ മേൽപത്തൂർ മുഖ്യ പ്രഭാഷണം നടത്തി. കുടുംബത്തിലെ ഉന്നത വിജയം കരസ്ഥമാക്കിയ ഗോൾഡ്, സിൽവർ മെഡൽ ജേതാക്കളായ ഷംനയെയും അഫനയെയും പ്രത്യേകം അനുമോദിച്ചു . കൂടാതെ അറബിക്ക് കാലിഗ്രാഫിയിൽ ഏറ്റവും പ്രായം കുറഞ്ഞ . വേൾഡ് റെക്കോർഡ് നേടിയ (4 മണിക്കൂർ കൊണ്ട് 25 കാലിഗ്രാഫി പൂർത്തിയാക്കിയ ) നിഹ്‌ല നൈജിലിനെയും സംസ്ഥാന തലത്തിൽ ചിത്ര രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നിയയെ യും ആദരിച്ചു കൂടാതെ
കുടുംബത്തിലെ മുതിർന്ന വരെ പുതിയ തലമുറ ആദരിക്കുകയും ചെയ്തുകുടുംബങ്ങളിലെ പുതിയ തലമുറകളെ മുഹമ്മദ് റഫീഖ്, അഹമ്മദ് ഷബീബ് എന്നിവർ ചേർന്ന് പരിചയപ്പെടുത്തി
കൂടാതെ കുടുംബത്തിലെ യുവ സംരംഭക NASH WORLD ഉടമ നഷിദയേ വേദിയിൽ ആദരിച്ചു

തുടർന്ന് കുട്ടികളുടെ കലാപരിപാടിയും , താളലയം ഗ്രൂപിന്റെ കോൽകളിയും അരങ്ങേരി